12:02am 11 November 2026
NEWS
കൊല്ലത്ത് കാർ അപകടത്തിൽപെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
23/08/2025  02:05 PM IST
nila
കൊല്ലത്ത് കാർ അപകടത്തിൽപെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. കൊല്ലം ഓയൂരിൽ പയ്യക്കോട് എന്ന സ്ഥലത്ത് വച്ച് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

കാറിലുണ്ടായിരുന്നവരാണ് മരിച്ച മുഹമ്മദ് അലിയും അമ്പാടി സുരേഷും. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img